തൃശൂർ: സഹൃദയ എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തിൽ ആധുനിക സാങ്കേതികവിദ്യ പരിശീലിപ്പിക്കാൻ ജോസഫ് എന്ന എഐ റോബോട്ട് ഇനിമുതൽ മറ്റത്തൂർ സെന്റ് ജോസഫ് യുപി സ്കൂളിൽ. നെക്സോറ 2കെ26 എന്നു പേരിട്ട പരിപാടിയിൽ, റോബോട്ടിന്റെ ലോഞ്ചിംഗും സ്കൂൾ വെബ്സൈറ്റിന്റെയും കലാമേള റിതം 2കെ26 ന്റെ ഉദ്ഘാടനവും അധ്യാപകദിനാചരണവും സംയുക്തമായി ആചരിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥികളാണു റോബോട്ട് നിർമിച്ചത്.
സഹൃദയ കോളജ് ഫിനാൻസ് ഡയറക്ടർ ഫാ. അനിൽ പുതുശേരി റോബോട്ടിന്റെ ലോഞ്ചിംഗും ഇരിങ്ങാലക്കുട കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ ഫാ. സിജോ ഇരുന്പൻ സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചാലക്കുടി ഉപജില്ലാ ഓഫീസർ പി.ബി. നിഷ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യാപകരെ ആദരിച്ചു. ഫാ. അഖിൽ തണ്ടിയേക്കൽ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ടോംസി, ഉണ്ണിമേരി തോമസ്, എ.വി. വിജയൻ, നിഷ മാത്യു, ടി. വിവേക്, ലിറ്റി ഷോബി എന്നിവർ പ്രസംഗിച്ചു.